quranm◉

സൂറ Al-Ghashiyah الغاشية

#
88
↓
M
ആയത്ത്
26
വിവർത്തനം
Abdul-Hamid Haidar & Kanhi Muhammad

◉

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

88:1

هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ ﴿١﴾

(നബിയേ,) ആ മൂടുന്ന സംഭവത്തെ( സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

88:2

وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ ﴿٢﴾

അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും

88:3

عَامِلَةٞ نَّاصِبَةٞ ﴿٣﴾

പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.(

88:4

تَصۡلَىٰ نَارًا حَامِيَةٗ ﴿٤﴾

ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.

88:5

تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٖ ﴿٥﴾

ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

88:6

لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٖ ﴿٦﴾

ളരീഇല്‍( നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.

88:7

لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٖ ﴿٧﴾

അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.

88:8

وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ ﴿٨﴾

ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.

88:9

لِّسَعۡيِهَا رَاضِيَةٞ ﴿٩﴾

അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.(

88:10

فِي جَنَّةٍ عَالِيَةٖ ﴿١٠﴾

ഉന്നതമായ സ്വര്‍ഗത്തില്‍.

88:11

لَّا تَسۡمَعُ فِيهَا لَٰغِيَةٗ ﴿١١﴾

അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.

88:12

فِيهَا عَيۡنٞ جَارِيَةٞ ﴿١٢﴾

അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

88:13

فِيهَا سُرُرٞ مَّرۡفُوعَةٞ ﴿١٣﴾

അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,

88:14

وَأَكۡوَابٞ مَّوۡضُوعَةٞ ﴿١٤﴾

തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,

88:15

وَنَمَارِقُ مَصۡفُوفَةٞ ﴿١٥﴾

അണിയായി വെക്കപ്പെട്ട തലയണകളും,

88:16

وَزَرَابِيُّ مَبۡثُوثَةٌ ﴿١٦﴾

വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.

88:17

أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ ﴿١٧﴾

ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ?( അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.

88:18

وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ ﴿١٨﴾

ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.

88:19

وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ ﴿١٩﴾

പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.

88:20

وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ ﴿٢٠﴾

ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌(

88:21

فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ ﴿٢١﴾

അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.

88:22

لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ ﴿٢٢﴾

നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

88:23

إِلَّا مَن تَوَلَّىٰ وَكَفَرَ ﴿٢٣﴾

പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

88:24

فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ ﴿٢٤﴾

അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

88:25

إِنَّ إِلَيۡنَآ إِيَابَهُمۡ ﴿٢٥﴾

തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം

88:26

ثُمَّ إِنَّ عَلَيۡنَا حِسَابَهُم ﴿٢٦﴾

പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.