quranm◉

Surah Al-Buruj transliteration

◉ സൂറ · ∞

85:1

وَٱلسَّمَآءِ ذَاتِ ٱلۡبُرُوجِ ﴿1﴾

Transliteration: Waalssamai thati alburooji

Translation: നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം

85:2

وَٱلۡيَوۡمِ ٱلۡمَوۡعُودِ ﴿2﴾

Transliteration: Waalyawmi almawAAoodi

Translation: വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം

85:3

وَشَاهِدٖ وَمَشۡهُودٖ ﴿3﴾

Transliteration: Washahidin wamashhoodin

Translation: സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.

85:4

قُتِلَ أَصۡحَٰبُ ٱلۡأُخۡدُودِ ﴿4﴾

Transliteration: Qutila ashabu alukhdoodi

Translation: ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.

85:5

ٱلنَّارِ ذَاتِ ٱلۡوَقُودِ ﴿5﴾

Transliteration: Alnnari thati alwaqoodi

Translation: അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.

85:6

إِذۡ هُمۡ عَلَيۡهَا قُعُودٞ ﴿6﴾

Transliteration: Ith hum AAalayha quAAoodun

Translation: അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.

85:7

وَهُمۡ عَلَىٰ مَا يَفۡعَلُونَ بِٱلۡمُؤۡمِنِينَ شُهُودٞ ﴿7﴾

Transliteration: Wahum AAala ma yafAAaloona bialmumineena shuhoodun

Translation: സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.(

85:8

وَمَا نَقَمُواْ مِنۡهُمۡ إِلَّآ أَن يُؤۡمِنُواْ بِٱللَّهِ ٱلۡعَزِيزِ ٱلۡحَمِيدِ ﴿8﴾

Transliteration: Wama naqamoo minhum illa an yuminoo biAllahi alAAazeezi alhameedi

Translation: പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.

85:9

ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ شَهِيدٌ ﴿9﴾

Transliteration: Allathee lahu mulku alssamawati waalardi waAllahu AAala kulli shayin shaheedun

Translation: ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

85:10

إِنَّ ٱلَّذِينَ فَتَنُواْ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ ثُمَّ لَمۡ يَتُوبُواْ فَلَهُمۡ عَذَابُ جَهَنَّمَ وَلَهُمۡ عَذَابُ ٱلۡحَرِيقِ ﴿10﴾

Transliteration: Inna allatheena fatanoo almumineena waalmuminati thumma lam yatooboo falahum AAathabu jahannama walahum AAathabu alhareeqi

Translation: സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.

85:11

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُمۡ جَنَّـٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ ذَٰلِكَ ٱلۡفَوۡزُ ٱلۡكَبِيرُ ﴿11﴾

Transliteration: Inna allatheena amanoo waAAamiloo alssalihati lahum jannatun tajree min tahtiha alanharu thalika alfawzu alkabeeru

Translation: വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം.

85:12

إِنَّ بَطۡشَ رَبِّكَ لَشَدِيدٌ ﴿12﴾

Transliteration: Inna batsha rabbika lashadeedun

Translation: തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.

85:13

إِنَّهُۥ هُوَ يُبۡدِئُ وَيُعِيدُ ﴿13﴾

Transliteration: Innahu huwa yubdio wayuAAeedu

Translation: തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.

85:14

وَهُوَ ٱلۡغَفُورُ ٱلۡوَدُودُ ﴿14﴾

Transliteration: Wahuwa alghafooru alwadoodu

Translation: അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,

85:15

ذُو ٱلۡعَرۡشِ ٱلۡمَجِيدُ ﴿15﴾

Transliteration: Thoo alAAarshi almajeedi

Translation: സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും,

85:16

فَعَّالٞ لِّمَا يُرِيدُ ﴿16﴾

Transliteration: FaAAAAalun lima yureedu

Translation: താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.

85:17

هَلۡ أَتَىٰكَ حَدِيثُ ٱلۡجُنُودِ ﴿17﴾

Transliteration: Hal ataka hadeethu aljunoodi

Translation: ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?

85:18

فِرۡعَوۡنَ وَثَمُودَ ﴿18﴾

Transliteration: FirAAawna wathamooda

Translation: അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).

85:19

بَلِ ٱلَّذِينَ كَفَرُواْ فِي تَكۡذِيبٖ ﴿19﴾

Transliteration: Bali allatheena kafaroo fee taktheebin

Translation: അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.

85:20

وَٱللَّهُ مِن وَرَآئِهِم مُّحِيطُۢ ﴿20﴾

Transliteration: WaAllahu min waraihim muheetun

Translation: അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.

85:21

بَلۡ هُوَ قُرۡءَانٞ مَّجِيدٞ ﴿21﴾

Transliteration: Bal huwa quranun majeedun

Translation: അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.

85:22

فِي لَوۡحٖ مَّحۡفُوظِۭ ﴿22﴾

Transliteration: Fee lawhin mahfoothin

Translation: സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‌.(

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download