quranm◉

Surah Al-Inshiqaq transliteration

◉ സൂറ · ∞

84:1

إِذَا ٱلسَّمَآءُ ٱنشَقَّتۡ ﴿1﴾

Transliteration: Itha alssamao inshaqqat

Translation: ആകാശം പിളരുമ്പോള്‍,

84:2

وَأَذِنَتۡ لِرَبِّهَا وَحُقَّتۡ ﴿2﴾

Transliteration: Waathinat lirabbiha wahuqqat

Translation: അത് അതിന്‍റെ രക്ഷിതാവിന് കീഴ്പെടുകയും ചെയ്യുമ്പോള്‍-അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും.

84:3

وَإِذَا ٱلۡأَرۡضُ مُدَّتۡ ﴿3﴾

Transliteration: Waitha alardu muddat

Translation: ഭൂമി നീട്ടപ്പെടുമ്പോള്‍

84:4

وَأَلۡقَتۡ مَا فِيهَا وَتَخَلَّتۡ ﴿4﴾

Transliteration: Waalqat ma feeha watakhallat

Translation: അതിലുള്ളത് അത് (പുറത്തേക്ക്‌) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍,

84:5

وَأَذِنَتۡ لِرَبِّهَا وَحُقَّتۡ ﴿5﴾

Transliteration: Waathinat lirabbiha wahuqqat

Translation: അതിന്‍റെ രക്ഷിതാവിന് അത് കീഴ്പെടുകയും ചെയ്യുമ്പോള്‍- അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.(

84:6

يَـٰٓأَيُّهَا ٱلۡإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحٗا فَمُلَٰقِيهِ ﴿6﴾

Transliteration: Ya ayyuha alinsanu innaka kadihun ila rabbika kadhan famulaqeehi

Translation: ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും( അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.

84:7

فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ ﴿7﴾

Transliteration: Faama man ootiya kitabahu biyameenihi

Translation: എന്നാല്‍ (പരലോകത്ത്‌) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,

84:8

فَسَوۡفَ يُحَاسَبُ حِسَابٗا يَسِيرٗا ﴿8﴾

Transliteration: Fasawfa yuhasabu hisaban yaseeran

Translation: അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്‌.

84:9

وَيَنقَلِبُ إِلَىٰٓ أَهۡلِهِۦ مَسۡرُورٗا ﴿9﴾

Transliteration: Wayanqalibu ila ahlihi masrooran

Translation: അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും.

84:10

وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ وَرَآءَ ظَهۡرِهِۦ ﴿10﴾

Transliteration: Waamma man ootiya kitabahu waraa thahrihi

Translation: എന്നാല്‍ ഏതൊരുവന് തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ

84:11

فَسَوۡفَ يَدۡعُواْ ثُبُورٗا ﴿11﴾

Transliteration: Fasawfa yadAAoo thubooran

Translation: അവന്‍ നാശമേ എന്ന് നിലവിളിക്കുകയും,

84:12

وَيَصۡلَىٰ سَعِيرًا ﴿12﴾

Transliteration: Wayasla saAAeeran

Translation: ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും.

84:13

إِنَّهُۥ كَانَ فِيٓ أَهۡلِهِۦ مَسۡرُورًا ﴿13﴾

Transliteration: Innahu kana fee ahlihi masrooran

Translation: തീര്‍ച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.

84:14

إِنَّهُۥ ظَنَّ أَن لَّن يَحُورَ ﴿14﴾

Transliteration: Innahu thanna an lan yahoora

Translation: തീര്‍ച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്‌.

84:15

بَلَىٰٓۚ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرٗا ﴿15﴾

Transliteration: Bala inna rabbahu kana bihi baseeran

Translation: അതെ, തീര്‍ച്ചയായും അവന്‍റെ രക്ഷിതാവ് അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു.

84:16

فَلَآ أُقۡسِمُ بِٱلشَّفَقِ ﴿16﴾

Transliteration: Fala oqsimu bialshshafaqi

Translation: എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു:

84:17

وَٱلَّيۡلِ وَمَا وَسَقَ ﴿17﴾

Transliteration: Waallayli wama wasaqa

Translation: രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും,(

84:18

وَٱلۡقَمَرِ إِذَا ٱتَّسَقَ ﴿18﴾

Transliteration: Waalqamari itha ittasaqa

Translation: ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും.

84:19

لَتَرۡكَبُنَّ طَبَقًا عَن طَبَقٖ ﴿19﴾

Transliteration: Latarkabunna tabaqan AAan tabaqin

Translation: തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.(

84:20

فَمَا لَهُمۡ لَا يُؤۡمِنُونَ ﴿20﴾

Transliteration: Fama lahum la yuminoona

Translation: എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.

84:21

وَإِذَا قُرِئَ عَلَيۡهِمُ ٱلۡقُرۡءَانُ لَا يَسۡجُدُونَۤ۩ ﴿21﴾

Transliteration: Waitha quria AAalayhimu alquranu la yasjudoona

Translation: അവര്‍ക്ക് ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല.(

84:22

بَلِ ٱلَّذِينَ كَفَرُواْ يُكَذِّبُونَ ﴿22﴾

Transliteration: Bali allatheena kafaroo yukaththiboona

Translation: പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്‌.

84:23

وَٱللَّهُ أَعۡلَمُ بِمَا يُوعُونَ ﴿23﴾

Transliteration: WaAllahu aAAlamu bima yooAAoona

Translation: അവര്‍ മനസ്സുകളില്‍ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.

84:24

فَبَشِّرۡهُم بِعَذَابٍ أَلِيمٍ ﴿24﴾

Transliteration: Fabashshirhum biAAathabin aleemin

Translation: ആകയാല്‍ (നബിയേ,) നീ അവര്‍ക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

84:25

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونِۭ ﴿25﴾

Transliteration: Illa allatheena amanoo waAAamiloo alssalihati lahum ajrun ghayru mamnoonin

Translation: വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download