لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى ﴿15﴾لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى
ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى ﴿15﴾لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى
ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
ٱلَّذِي كَذَّبَ وَتَوَلَّىٰ ﴿16﴾ٱلَّذِي كَذَّبَ وَتَوَلَّىٰ
നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)
وَسَيُجَنَّبُهَا ٱلۡأَتۡقَى ﴿17﴾وَسَيُجَنَّبُهَا ٱلۡأَتۡقَى
ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്.
ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ ﴿18﴾ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ
പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)
وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ ﴿19﴾وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ
പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.(
إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ ﴿20﴾إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ
തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.
وَلَسَوۡفَ يَرۡضَىٰ ﴿21﴾وَلَسَوۡفَ يَرۡضَىٰ
വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്.
وَٱلضُّحَىٰ ﴿1﴾وَٱلضُّحَىٰ
പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
وَٱلَّيۡلِ إِذَا سَجَىٰ ﴿2﴾وَٱلَّيۡلِ إِذَا سَجَىٰ
രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ﴿3﴾مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ ﴿4﴾وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ
തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്.
وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ ﴿5﴾وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ
വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്
أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ ﴿6﴾أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ
നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും,( എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
وَوَجَدَكَ ضَآلّٗا فَهَدَىٰ ﴿7﴾وَوَجَدَكَ ضَآلّٗا فَهَدَىٰ
നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
وَوَجَدَكَ عَآئِلٗا فَأَغۡنَىٰ ﴿8﴾وَوَجَدَكَ عَآئِلٗا فَأَغۡنَىٰ
നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.(
فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ ﴿9﴾فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്
وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ ﴿10﴾وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ
ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്.
وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ ﴿11﴾وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ
നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.
أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ ﴿1﴾أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ
നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?
وَوَضَعۡنَا عَنكَ وِزۡرَكَ ﴿2﴾وَوَضَعۡنَا عَنكَ وِزۡرَكَ
നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.
ٱلَّذِيٓ أَنقَضَ ظَهۡرَكَ ﴿3﴾ٱلَّذِيٓ أَنقَضَ ظَهۡرَكَ
നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)
وَرَفَعۡنَا لَكَ ذِكۡرَكَ ﴿4﴾وَرَفَعۡنَا لَكَ ذِكۡرَكَ
നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.(
فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا ﴿5﴾فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا
എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا ﴿6﴾إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا
തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.(
فَإِذَا فَرَغۡتَ فَٱنصَبۡ ﴿7﴾فَإِذَا فَرَغۡتَ فَٱنصَبۡ
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.(
وَإِلَىٰ رَبِّكَ فَٱرۡغَب ﴿8﴾وَإِلَىٰ رَبِّكَ فَٱرۡغَب
നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.